കൊച്ചി: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംങിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ (സിഇടിഎഎ)-കൊച്ചി ചാപ്റ്റര്‍ ഒക്ടോബര്‍ 3-4 തീയതികളില്‍ സുസ്ഥിരതയെക്കുറിച്ചുള്ള ദേശീയ കോണ്‍ക്ലേവ് പാലാരിവട്ടം റിനൈ കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. സുസ്ഥിതി 2.0'- നാഷ്ണല്‍ കോണ്‍ക്ലേവ് ഓണ്‍ സസ്റ്റെനബിലിറ്റി രാവിലെ 10 ന് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ശശികുമാര്‍ ശ്രീധരന് ഉദ്ഘാടനം ചെയ്യും. ......
കൊച്ചി : കൊച്ചി മെട്രോയുടെ കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡിനു സമീപമുള്ള കരാറുകാരുടെ മെറ്റീരിയല്‍ സ്റ്റോറില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ മധ്യപ്രദേശ് സ്വദേശി ശങ്കര്‍ ദയാല്‍ ശര്‍മ(49) മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെ.എംആര്‍എല്‍ അറിയിച്ചു. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന അഫ്കോണ്‍സ് ഇൻഫ്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോറി ഡ്രൈവറാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറി പിന്നോട്ട് വന്നാണ് മൂന്നുമണിയോടെ അപകടം സംഭവിച്ചത്. ......
പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫഷണൽ ആന്റ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഇന്ന് (27) നടക്കും . രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിന്റെ വികസനദൗത്യം യാഥാർത്ഥ്യമാക്കാൻ പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം, നിക്ഷേപങ്ങൾ, ആഗോള നെറ്റ്വർക്കുകൾ എന്നിവ തന്ത്രപരമായി പ്രയോജനപ്പെടുതുന്നതിനുള്ള വേദിയായാണ് നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു .
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ, സിഇഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരും കേരള സർക്കാരിലെ മുതിർന്ന നയരൂപകരും, വ്യവസായ രംഗത്തെ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും. ......
കൊച്ചി: ഇന്ത്യയിലെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്ക് ആഗോള സർട്ടിഫിക്കേഷഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി ഉൾപ്പെടെയുള്ള ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടനെ പൂർത്തിയാക്കും. ......
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
സഹകരണ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഏകീകരണവുമായി ബന്ധപ്പെട്ട് കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐ.ടി കോൺക്ലേവ് 2025 (27) കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
കേരള ബാങ്കിന്റെ ഡിജിറ്റലൈസേഷൻ വിപ്ലവത്തിന്റെ തുടക്കമാണ് കോൺക്ലേവെന്ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു . ......
തിരുവനന്തപുരം: സെപ്റ്റംബർ 30 ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച്ചയും അവധി നൽകിയിരിക്കുന്നത്. ......
ചേപ്പാട്: ക്രൈസ്റ്റ് കിങ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തല ത്രിദിന ക്യാമ്പ് ഉദ്ഘാടനം മാനേജ്മെന്റ് പ്രതിനിധി റവ. ഫാ.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ജില്ലാ ആശുപ്രതിയുടെയും പാണ്ടനാട് ഹെൽത്ത് ബ്ലോക്കിന്റെയും നേതൃത്വത്തിൽ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യ നിയമം 2023 നെ കുറിച്ചുള്ള ഏകദിന ബോധവൽക്കരണ സെമിനാർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടത്തി.
പൊതുജന ആരോഗ്യ നിയമ വിദഗ്ധനായ സി ടി ഗണേശൻ , ഹോട്ടൽ ബേക്കറി വ്യാപാരികൾക്കും മറ്റു വ്യാപാരി വ്യവസായികൾക്കും ബോധവത്ക്കരണം നൽകി. പൊതുജനാരോഗ്യ നിയമം 2023 ന്റെ നിയമങ്ങളും, നിയമം പാലിക്കാതെ വന്നാലുള്ള ശിക്ഷകളെയും മറ്റു കാര്യങ്ങളും വിശദമായി വിശദീകരിച്ചു. ......
വെണ്മണി പഞ്ചായത്തിലെ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും എന്ന ലക്ഷ്യത്തോടെ അവരുടെ മാനസിക ഉല്ലാസത്തിനും സർഗ്ഗ വാസനകളെ വീണ്ടും തൊട്ടുണർത്തുന്നതിൻ്റെ ഭാഗമായി 2025-26 വാർഷിക പദ്ധതിയിലെ വയോജന സംഗമം വെണ്മണി സെൻ്റ് മേരീസ് പാരീഷ് ഹാളിൽ നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.സി സുനിമോൾ നിർവ്വഹിച്ചു. ......
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു. നാളെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്. ......